Monday, June 18, 2007

പെണ്ണുവീട്ടുകാര്‍ ,അതായത് അമ്മയുടെ വീടായ കൊച്ചത്ത് വീട്ടുകാര്‍ ഈ വിവാഹം വേണ്ടെന്നു വെച്ചു....കാരണം എന്തെന്നല്ലെ.....ചെക്കന് പ്രായം കൂടുതലാണത്രേ.....ദൈഃവ നിശ്ചയം മാറ്റാന്‍ കഴിയില്ലല്ലൊ എല്ലാം മംഗളം.....ശുഭം..
അമ്മയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹം.താലി കെട്ടല്‍ ഗുരുവായൂര്‍ അംബലത്തില്‍ വെചും.
മുത്തശ്ശിയും വലിയമ്മയും,വലിയച്ചനും എന്റെ അമ്മയുടെ വിവാഹനാളില്‍ എടുത്ത ഫൊട്ടൊ.


വിവാഹ ദിവസം വൈകുന്നെരം അമ്മമ്മയും മുത്തശ്ശനൊടൊപ്പം മുറ്റത്തിട്ട പന്ദലില്‍ എടുത്ത ഫൊട്ടൊ ,മുത്തശ്ശന്‍ ഇപ്പൊള്‍ ഇല്ല.അമ്മമ്മക്കും വയ്യാതെയായി.അമ്മമ്മകു എന്നെ വളരെ ഇഷ്ടമാണ്.അത്രയും സ്നെഹം എനിക്കു തിരിച്ചു നല്‍കാന്‍ കഴിയുന്നില്ല.....



വിവാഹ മണ്ഡപത്തില്‍ നിന്നു ഇറങ്ങി ഗുരുവായൂര്‍ അബലത്തിലെ ചുറ്റബലത്തിനുള്ളില്‍ ,പഴയ അബലത്തിന്റ ഉള്‍ഭാഗം,പൊന്നാനിയിലെ മൊഹന്‍ സ്റ്റുഡിയൊ ആയിരുന്നെന്നു തൊന്നുന്നു ഫൊട്ടൊ എടുത്ത്ത്.ഇന്നു ഈ ഫൊട്ടൊയില്‍ ഉള്ള പലരും ജീവിച്ചിരിപ്പില്ല.


മണ്ഡ്പത്തില്‍ നിന്നു പുറത്തെക്ക് ,കുരുത്തൊലകള്‍ വെറും തൊരണങ്ങള്‍ മാത്രം,അവ കാവ്യങ്ങള്‍ ഉറങ്ങുന്ന എഴുത്തൊലകള്‍.കൈ പിടിച്ചു വിളക്കിനെ പ്രദിക്ഷ്ണം വെച്ചു മണ്ഡപത്തിനു പുറ്ത്തിറങ്ങുബൊള്‍ പിന്‍ തുടാരാമെന്ന പ്രതിഞ്ന എടുക്കുന്നു.
ആദ്യ മായാണത്രേ ചെറുവായ്ക്ക് ക്കര ഗ്രാമത്തില്‍ അന്നു പന്തലിട്ട് വിവാഹം നടത്തുന്നത്.സേമിയ ആയിരുന്നു ഒരു പായസം.(അതുകൊണ്ടാകാം എനിക്കും സേമിയപ്പായസം വളരെ ഇഷ്ടം).

അമ്മ പറഞ്ഞു കെട്ടിട്ടുണ്ട് അമ്മയുടെ വിവാഹ സാരിയുടെ വില 60രൂപ യായിരുന്നെന്നു.എന്നു ഒരു

കുറഞ്ഞതു 7000രൂപ വെണം...കാലത്തിന്റേ ഒരു പൊക്കെ........


പവിത്രമായ താലി മഞ്ഞച്ചരടില്‍....മണഡപത്തില്‍ വെച്ചു താലികെട്ടും ഭഗവാനു പൂജിച്ച തുളസിമാലയും പരസ്പരം ഇടും.

മൊതിരം ഇടല്‍ (സുഖ ദുഃഖങ്ങള്‍ കൈ മാറണം എന്ന വിശ്വാസം)


അടുത്ത വര്‍ഷം ജനുവരി 21 നു വിവാഹം കഴിഞ്ഞു 35 വര്‍ഷം തികയുന്ന എന്റെ അചച്ചനും അമ്മക്കും സര്‍വ്വേശ്വരന്‍ ആയുസ്സും ആരൊഗ്യവും കൊടുക്കട്ടെ അന്നു പ്രര്‍ത്ഥിക്കുന്നു.........

പുതിയ ഒരു അഥിതി യൊടൊത്ത് ഈ വിവാഹ വാര്‍ഷീകം ആഘൊഷിക്കാനും ഇടവരുത്താന്‍ ദെഃവത്തൊടു പ്രാര്‍ത്ഥിക്കുന്നു.










































































4 comments:

സഹയാത്രികന്‍ said...

ഓര്‍മ്മകള്‍... സുന്ദരം....

നിരക്ഷരൻ said...

ആഹഹ.
ഒരു 40 വര്‍ഷം പുറകോട്ട് പോയി ഒരു കല്യാണം കൂടി വന്നതിന്റെ സുഖം. ഗുരുവായൂര്‍ അമ്പലത്തിന്റെ പഴയ ഉള്‍ഭാഗതിന് എന്താ ഐശ്വര്യം!
അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.
ചില അക്ഷരപ്പിശകുകള്‍ വന്നിട്ടുള്ളത് തിരുത്തണേ .

jecee68 said...

You have done a very good job dear. Lucky parents...

Try to investigate the names of your "Poorvikar" like mother's mother's mother/father, Father's Father & His Father/mother like I am doing. Get maximum photographs of them and make another presentation.

Jayettan (Abu Dhabi)

LAKSHMI said...

Highly nostalgic.I Wish your daughter surprise you just like you have done to remember your parents.